രമേശ് ചെന്നിത്തലയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ്

ശ്രീനു എസ്

ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (09:18 IST)
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം രോഗം പിടിപെട്ട അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായി കഴിഞ്ഞ ഒന്നരയാഴ്ചയായി നേരിട്ട് സമ്പര്‍ക്കമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.
 
സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ യുഡിഎഫ് പ്രത്യക്ഷ സമരങ്ങള്‍ നിര്‍ത്തുന്നതായി ഇന്നലെ രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. സമരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവക്കുകയും ചെയ്തതോടെയാണ് തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍