തിരുവനന്തപുരം ജില്ലയിലെ കോവിഡ് വ്യാപനം തടയുന്നതിന് ജില്ലയുടെ തീരമേഖലയെ മൂന്നായി തിരിച്ചുകൊണ്ട് പ്രത്യേക നിരീക്ഷണ പദ്ധതിക്ക് പോലീസ് രൂപം നല്‍കി

ശ്രീനു എസ്

വെള്ളി, 17 ജൂലൈ 2020 (19:51 IST)
തിരുവനന്തപുരം ജില്ലയിലെ കോവിഡ് വ്യാപനം തടയുന്നതിന് ജില്ലയുടെ തീരമേഖലയെ മൂന്നായി തിരിച്ചുകൊണ്ട് പ്രത്യേക നിരീക്ഷണ പദ്ധതിക്ക് പോലീസ് രൂപം നല്‍കി. സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ സ്‌പെഷ്യല്‍ ഓഫീസറായുള്ള പദ്ധതിയില്‍ മൂന്നു മേഖലയുടെയും ചുമതല എസ്പിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. സ്‌പെഷ്യല്‍ ഓഫീസറെ സഹായിക്കാനായി തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുരുഡിനെ ചുമതലപ്പെടുത്തി. ക്രമസമാധാന വിഭാഗം എ ഡി ജി പി ഡോ. ഷേക്ക് ദര്‍വേഷ് സാഹിബിനാണ് മേല്‍നോട്ടച്ചുമതല. 
 
പദ്ധതിപ്രകാരം അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയുള്ള തീരദേശമേഖലയുടെ ചുമതല ട്രാഫിക് എസ് പി ബി. കൃഷ്ണകുമാറിനാണ്. വേളി - വിഴിഞ്ഞം മേഖല വിജിലന്‍സ് എസ്പി കെ. ഇ. ബൈജുവിന്റെ ചുമതലയിലാണ്. കാഞ്ഞിരംകുളം - പൊഴിയൂര്‍ മേഖല പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ കെ. എല്‍. ജോണ്‍കുട്ടിയുടെ നിയന്ത്രണത്തിലായിരിക്കും. മൂന്നു മേഖലയിലും രണ്ടു ഡിവൈ എസ് പി മാരെ വീതം നിയോഗിച്ചിട്ടുണ്ട്. അതത് മേഖലയിലെ ഡിവൈ എസ്പിമാരും ഈ പദ്ധതിയുടെ ഭാഗമായിരിക്കും.
 
പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കാനായി അഞ്ചുതെങ്ങ് കോസ്റ്റല്‍, വലിയതുറ, പൂവാര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക കണ്‍ട്രോള്‍ റൂം സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍