ജില്ലയില്‍ റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം പൂര്‍ത്തിയായി. കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സപ്ലൈകോ വിതരണ കേന്ദ്രങ്ങളില്‍ നിന്നും വരും ദിവസങ്ങളില്‍ കിറ്റ് വാങ്ങാനുള്ള സൗകര്യമുണ്ട്. 9,09,243 കാര്‍ഡുടമകള്‍ റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങി. ആകെ 9,46,906 റേഷന്‍ കാര്‍ഡുകളാണ് ജില്ലയില്‍ ഉള്ളത്.
മഞ്ഞ കാര്‍ഡ് വിഭാഗത്തില്‍ 62,438 കാര്‍ഡുടമകളും പിങ്ക് കാര്‍ഡില്‍ 3,88,488 കാര്‍ഡുടമകളും നീല കാര്‍ഡില്‍ ഉള്‍പ്പെട്ട 2,01,465 കാര്‍ഡുടമകളും വെള്ള കാര്‍ഡില്‍ ഉള്‍പ്പെട്ട 2,56,852 കാര്‍ഡുടമകളും കിറ്റ് വാങ്ങി. ഡൊണേറ്റ് മൈ കിറ്റ് സേവനം ഉപയോഗിച്ച് 4,356 റേഷന്‍ കാര്‍ഡുടമകള്‍ കിറ്റ് സംഭാവന ചെയ്തു. റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം റേഷന്‍ കാര്‍ഡ് നല്‍കണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 5,738 അപേക്ഷകള്‍ ലഭിക്കുകയും അതില്‍ 3,017 അപേക്ഷകള്‍ അംഗീകരിക്കുകയും ചെയ്തു. മെയ് മാസത്തെ റേഷന്‍ വിഹിത വിതരണം 97% പൂര്‍ത്തിയായി.