152 സെന്റി മീറ്റര്‍ നീളമുള്ള മൂര്‍ഖന്‍ പാമ്പിനെയാണ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തത്. പാമ്പിന്റെ പല്ല്, എല്ല്, തലച്ചോര്‍ തുടങ്ങിയവ ശേഖരിച്ചിട്ടുണ്ട്.ഇതെല്ലാം വിദഗ്ധമായ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.
പ്രായപൂര്‍ത്തിയായതും ഒരാളെ കൊല്ലാന്‍ പ്രാപ്തമായതുമായ മൂര്‍ഖന്‍ പാമ്പാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൂടാതെ പമ്പിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് ഡിജിപി അറിയിച്ചു. ഫോറസ്റ്റ് വെറ്റിനറി അസിസ്റ്റന്റ് സര്‍ജന്‍ ഡോക്ടര്‍ കിഷോര്‍, ഡോക്ടര്‍ ജേക്കബ് അലക്സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. സാക്ഷികളില്ലാത്ത കേസില്‍ പാമ്പിനെ ആയുധമായി കണ്ട് ശാസ്ത്രീയ തെളിവിനായി ശ്രമിക്കുകയാണ് പൊലീസ്.