തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി മുന്നേറ്റം, യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക്
ശനി, 7 നവംബര്‍ 2015 (09:45 IST)
തെരഞ്ഞെടുപ്പിലെ ആദ്യഫലം പുറത്തുവന്നപ്പോള്‍ ബിജെപിക്ക് പലയിടത്തും മുന്നേറ്റം. തിരുവനന്തപുരം കോര്‍പറേഷനില്‍ പത്തിടത്ത് ജയിച്ച ബിജെപി യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുമെന്ന് ഉറപ്പായി. കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കും എന്ന് പ്രഖ്യാപിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
കഴക്കൂട്ടം, നേമം, തുടങ്ങി ബിജെപി ഏറെ പ്രതീക്ഷ വച്ച് പുലര്‍ത്തുന്ന മണ്ഡലങ്ങളിലെ വാര്‍ഡുകളിലെ വോട്ടുകള്‍ എണ്ണാനിരിക്കുന്നതേയുള്ളു. ഇത്തരത്തില്‍ നോാക്കിയാല്‍ ബിജെപി രണ്ടാമതെത്തും. എന്തുതാന്നെയായാലും കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫിനു തന്നെയാണെന്ന് ഉറപ്പായീ. ബിജെപി കഴിഞ്ഞ് തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റാണ് നേടിയിരുന്നതെങ്കില്‍ 14 സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇതില്‍ ഭൂരിഭാഗവും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണെന്നതാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
കൊച്ചി കോര്‍പറേഷനില്‍ മൂന്നിടത്തും ബി.ജെ.പി വിജയിച്ചു. കൊച്ചിയില്‍ ഒരിടത്ത് മുന്‍ മന്ത്രി എ.എല്‍. ജേക്കബിന്‍റെ മകനും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ലിനോ ജേക്കബ് ബി.ജെ.പി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു.
തൃശൂര്‍ കോര്‍പറേഷനില്‍ രണ്ടിടത്തും കൊല്ലത്തും മലപ്പുറത്തെ മഞ്ചേരിയിലും ബി.ജെ.പി അക്കൗണ്ട് തുറന്നു. തലശ്ശേരി നഗരസഭയില്‍ അഞ്ചിടത്താണ് ബി.ജെ.പി വിജയിച്ചത്.