ഷൊർണൂരിൽ നിന്നും സൗത്ത് കണ്ണൂരിൽ നിന്നും അധിക വൈദ്യുതി എടുത്താണ് തൽക്കാലം തീവണ്ടി ഓടിക്കുന്നത്. ഈ സംവിധാനം വെച്ച് ഇത്രയും തീവണ്ടികൾ എങ്ങനെ ഓടിക്കുമെന്ന സംശയത്തിലാണ് അധികൃതർ. പക്ഷേ തിരൂര്‍, എലത്തൂര്‍, ചെറുവത്തൂര്‍, ഉപ്പള, തൊക്കൂര്‍ എന്നിവിടങ്ങളിലെ സബ്‌സ്റ്റേഷനുകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഷൊർണൂര്‍-മംഗലാപുരം പാതയില്‍ തീവണ്ടികള്‍ പൂര്‍ണമായും വൈദ്യുത എന്‍ജിനില്‍ ഓടിക്കാനാവൂ.
കോഴിക്കോട്- തിരുവനന്തപുരം, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്‌ദി എക്സ്പ്രസുകൾ ഞായറാഴ്ച വൈദ്യുത എൻജിനിൽ ഓടിത്തുടങ്ങിയിരുന്നു. വരും ദിവസങ്ങളിൽ തിരുവനന്തപുരം- കണ്ണൂർ, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്‌ദി എക്സ്പ്രസുകൾ ഓടിച്ചുതുടങ്ങാനാണ് നിർദ്ദേശം. അതോടൊപ്പം എറണാകുളം-കണ്ണൂര്‍, കണ്ണൂര്‍-എറണാകുളം, ആലപ്പുഴ-കണ്ണൂര്‍, കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസുകള്‍, എറണാകുളം-കണ്ണൂര്‍, കണ്ണൂര്‍-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസുകൾ, കോയമ്പത്തൂർ- കണ്ണൂർ പാസഞ്ചർ എന്നീ തീവണ്ടികൾ വൈദ്യുതി എൻജിനിൽ ഓടിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.