കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു; അട്ടിമറി സംശയിച്ച് റെയില്‍വെ പൊലീസ്

വ്യാഴം, 1 ജൂണ്‍ 2023 (08:33 IST)
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. സംഭവത്തില്‍ അട്ടിമറി സംശയിച്ച് റെയില്‍വെ പൊലീസ് അന്വേഷണം ആരംഭിച്ചു. 
 
പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. മൂന്നാം പ്ലാറ്റ്‌ഫോമിനു സമീപം എട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. ആര്‍ക്കും പരുക്കില്ല. ആരെങ്കിലും മനപ്പൂര്‍വ്വം തീയിട്ടതാണോ എന്ന് റെയില്‍വെ പൊലീസിന് സംശയമുണ്ട്. പുറമേ നിന്ന് തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. 
 
തീ ഉയരുന്നത് റെയില്‍വെ ജീവനക്കാരാണ് ആദ്യം കണ്ടത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേനാ സംഘം ഏറെ നേരം പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികള്‍ക്ക് കേടുപാടില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍