പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും

ശ്രീനു എസ്
ശനി, 13 ഫെബ്രുവരി 2021 (17:02 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. കൊച്ചിയില്‍ വിവിധ പരിപടികളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം വരുന്നത്. തമിഴ്‌നാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തതിനുശേഷമാകും കേരളത്തിലെത്തുന്നത്. നാളെ മൂന്നരയ്ക്കാണ് പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്നത്. 
 
കൊച്ചിന്‍ പോര്‍ട്ടില്‍ കല്‍ക്കരി ബര്‍ത്തിന്റെ പുനഃരുദ്ധാരണപ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കൂടാതെ ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article