ഏഴാം ക്ലാസില്‍ പഠിക്കുന്ന ബാലികയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു വൃദ്ധരെ പൊലീസ് അറ്സ്റ്റ് ചെയ്തു. പന്തീരാങ്കാവ് സ്വദേശിയായ കുട്ടിയെ പീഡിപ്പിച്ചതിനു അറപ്പുഴ നൊട്ടിപ്പറമ്പത്ത് വേലായുധന് (65), കൊളങ്ങരശ്ശേരി രാമകൃഷ്ണന് (61) എന്നിവരെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ത്ഥിനി അടിക്കടി സ്കൂളില്‍ വരാത്ത കാരണം അന്വേഷിച്ചപ്പോഴാണു പീഡനം സംബന്ധിച്ച വിവരം പുറത്തായത്. വിവരം അറിഞ്ഞ രക്ഷിതാക്കളും അദ്ധ്യാപകരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു എന്ന് നല്ലളം പൊലീസ് എസ്.ഐ ബി.കെ.ബിജു അറിയിച്ചു.
പ്രതികളില്‍ ഒരാള്‍ കുട്ടിയെ കടയില്‍ വച്ചും രണ്ടാമത്തെയാള്‍ വീട്ടില്‍ വച്ചുമായിരുന്നു പീഡിപ്പിച്ചിരുന്നത്. ഏകദേശം ആറുമാസങ്ങളോളം ഇരുവരും കുട്ടിയെ പീഡിപ്പിച്ചുഎന്നാണു വിവരം