പ്രതിപക്ഷം പറഞ്ഞാല്‍ പിന്‍സീറ്റിലും ബെല്‍റ്റ് നിര്‍ബന്ധമാക്കാം: തിരുവഞ്ചൂര്‍
ചൊവ്വ, 17 ജൂണ്‍ 2014 (11:17 IST)
പ്രതിപക്ഷം പറഞ്ഞാല്‍ കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റാമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള സര്‍ക്കുലര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിംഗ് ഇറക്കിയത് സര്‍ക്കാരിനോട് ആലോചിക്കാതെയാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ സിംഗുമായി അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു. കാട്ടാക്കടയില്‍ കഴിഞ്ഞ ദിവസം അമ്മയും മകളും മരിക്കാനിടയാക്കിയ അപകടമുണ്ടാക്കിയ സ്വകാര്യ എന്‍ജിനിയറിംഗ് കോളേജ് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ബസോടിച്ചിരുന്ന ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കും. കാട്ടാക്കടയില്‍ ഇന്നലെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. വാഹനങ്ങളുടെ അമിതവേഗവും മദ്യപിച്ചുള്ള ഡ്രൈവിംഗും തടയാത്തത് വീഴ്ചയാണെന്ന് കാട്ടിയാണ് അടിയന്തരപ്രമേയത്തിന് സിപിഎമ്മിലെ ഇപി ജയരാജന്‍ നോട്ടീസ് നല്‍കിയത്.
ആപ്പില്‍ കാണുക x