തൃശൂരില്‍ വാഹനാപകടത്തില്‍ രണ്ടു മരണം

ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (09:35 IST)
തൃശൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. തൃശൂര്‍ വാടാനപ്പിള്ളി തൃത്തല്ലൂരില്‍ ഗ്യാസ് കയറ്റിവന്ന ലോറി കാറിലിടിച്ചാണ് അപകടം ഉണ്ടായത്.
 
കോഴിക്കോട് സ്വദേശികളായ സുന്ദരന്‍(50), മുഹമ്മദ് എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂരില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
 
അപകടത്തില്‍ പരുക്കേറ്റ അബ്‌ദുള്‍ റഫീഖ്, സുരേഷ് എന്നിവര്‍ ഗുരുതരാവസ്ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ ഏഴു മണിക്കായിരുന്നു അപകടം. 

വെബ്ദുനിയ വായിക്കുക