അവസാനനിമിഷം വരെ നീണ്ട ആശങ്കകളും ആകാംക്ഷയുമായിരുന്നെങ്കിലും വെടിക്കെട്ടിന് തിരികൊളുത്തിയപ്പോൾ അതെല്ലാം മാറി. തുടങ്ങാൻ അര മണിക്കൂറോളം വൈകിയെങ്കിലും കര്‍ശന നിയന്ത്രണങ്ങളോടെയും സുരക്ഷാക്രമീകരണങ്ങളോടെയുമായിരുന്നു സാമ്പിൾ വെടിക്കെട്ട്.
വൈകീട്ട് ഏഴിന് ആരംഭിക്കേണ്ട തിരുവമ്പാടി വിഭാഗം 7.30നാണ് വെടിക്കെട്ടിന് തിരി കൊളുത്തിയത്. സാമ്പിളില്‍ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ മാറ്റുരച്ചു. 7.36ന് പാറമേക്കാവ് വിഭാഗവും തീകൊളുത്തി. പാറമേക്കാവ് വിഭാഗമാണ് ഗാംഭീര്യം പ്രകടമാക്കിയത്. സാമ്പിള്‍ വെടിക്കെട്ടിന്റെ വര്‍ണ്ണങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിച്ച് തൃശൂര്‍ പൂരനാളിനായി കാത്തിരിക്കുകയാണ്.