തൃശൂര്‍ പൂരം തടയാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഉപവാസ സമരം

വ്യാഴം, 14 ഏപ്രില്‍ 2016 (12:20 IST)
തൃശൂര്‍ പൂരം തടയാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് തൃശൂര്‍ നഗരത്തില്‍ ഉപവാസ സമരം. പൂരം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപവാസ സമരം  നടക്കുന്നത്. തൃശൂര്‍ അതിരൂപത ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉപവാസസമരം ഉദ്ഘാടനം ചെയ്തു.
 
പൂരം മുടങ്ങാന്‍ അനുവദിക്കരുതെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. സുരക്ഷ ഉറപ്പുവരുത്തി പൂരം നടത്തുക തന്നെ വേണം. ആധുനിക സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 
വൈകുന്നേരം അഞ്ചുമണി വരെയാണ് ഉപവാസസമരം. മേള പ്രമാണിമാര്‍ അടക്കമുള്ള നിരവധി പേരാണ് ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നത്.

വെബ്ദുനിയ വായിക്കുക