കര്‍ശന നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം

ശ്രീനു എസ്

ശനി, 6 ഫെബ്രുവരി 2021 (16:52 IST)
കര്‍ശന നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. രോഗവ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്തായിരിക്കും പൂരത്തിന് എത്രപേരെ പങ്കെടുപ്പിക്കണമെന്ന് തീരുമാനിക്കുന്നത്. ഇതിനായി ഒരു സമിതി രൂപീകരിക്കും. മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ നേതൃത്ത്വത്തില്‍ ഇന്നു ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
 
ഇക്കാര്യത്തില്‍ മാര്‍ച്ചിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. കഴിഞ്ഞപ്രാവശ്യം ചടങ്ങുകള്‍ മാത്രമായാണ് പൂരം നടത്തിയത്. നിയന്ത്രണങ്ങള്‍ പാലിച്ച് തീരുമാനം കൈക്കൊള്ളാമെന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍