സംശയം: തൃശൂരില്‍ നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 11 ഓഗസ്റ്റ് 2023 (10:17 IST)
തൃശൂരില്‍ നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.ചേറൂര്‍ കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ (50) വിയ്യൂര്‍ സ്റ്റേഷനില്‍ കീഴടങ്ങി. ഉണ്ണികൃഷ്ണന്‍ മൂന്നു ദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്കു കാരണം എന്നാണ് പോലീസ് നിഗമനം. 
 
പ്രവാസിയായ ഇയാള്‍ ഏകദേശം ഒരു കോടിരൂപ ഭാര്യക്ക് അയച്ചു കൊടുത്തിരുന്നു. എന്നാല്‍ ഈ തുക അവരുടെ കയ്യിലുണ്ടായിരുന്നില്ലെന്നും കടങ്ങള്‍ അടച്ചു തീര്‍ത്തിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

Next Article