ജീവിച്ചിരിക്കുമ്പോള്‍ ലഭിക്കാതിരുന്ന അംഗീകാരമാണ് മരണശേഷം കലാഭവന്‍ മണിക്ക് ലഭിച്ചത്; ദേശീയ പുരസ്‌കാരം നല്‍കാതിരുന്ന ജൂറി അംഗങ്ങളോട് പുച്ഛം തോനുന്നു: ജസ്റ്റിസ് കമാല്‍ പാഷ

ഞായര്‍, 15 മെയ് 2016 (16:34 IST)
കലാഭവന്‍ മണിക്ക് ദേശീയ പുരസ്‌കാരം നല്‍കാതിരുന്ന ജൂറി അംഗങ്ങളോട് തനിക്ക് പുച്ഛമാണെന്ന് ജസ്റ്റിസ് കമാല്‍ പാഷ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ മണിയുടെ പ്രകടനം അത്രയ്ക്കു മികച്ചതായിരുന്നു. ചരിത്ര നിയോഗം പോലെ ജീവിച്ച വ്യക്തിത്വമാണ് മണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
മണിക്ക് അവാര്‍ഡ് നല്‍കാതിരുന്ന ജൂറിയുടെ തീരുമാനം തന്നെ വിഷമിപ്പിച്ചു. മണിയുടെ അഭിനയം അനുകരണമാണെന്നായിരുന്നു അവാര്‍ഡ്  കമ്മിറ്റിയുടെ വിലയിരുത്തല്. അത്തരത്തിലുള്ള വാസ്തവ വിരുദ്ധമായ അവരുടെ പ്രസ്ഥാവന കേട്ടപ്പോള്‍ തനിക്ക് ഒരു തരം പുച്ഛമാണ് ആ അംഗങ്ങളോട് തോന്നിയത്. പാഷ വ്യക്തമാക്കി.
 
ഏതൊരാള്‍ക്കും ജീവിച്ചിരിക്കുമ്പോളാണ് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കേണ്ടത്. എന്നാല്‍ മരണശേഷമാ‍ണ് മണിക്ക് അംഗീകാരം ലഭിച്ചതെന്നും കമാല്‍ പാഷ പറഞ്ഞു. കലാഭവന്‍ മണി ഫൗണ്ടേഷന്റെ മണിക്കുയില്‍ പുരസ്‌കാരം നല്‍കുന്ന വേദിയിലാണ് കമാല്‍ പാഷ ഇത്തരത്തിലൊരു അഭിപ്രായം പറഞ്ഞത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക