നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടന്നപ്പോൾ തൃക്കാക്കരയിൽ യു ഡി എഫ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഏറെ വിവാദങ്ങളും തര്‍ക്കവും ഉയര്‍ന്ന എറണാകുളത്തെ തൃക്കാക്കര മണ്ഡലം കോണ്‍ഗ്രസ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ പിടി തോമസ് എല്‍ഡിഎഫിലെ സെബാസ്റ്റ്യന്‍ പോളിനെ 11,926 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
കായംകുളത്ത് വ്യക്തമായ ഭൂരിപക്ഷത്തിൽ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രതിഭാ ഹരി വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി എം ലിജുവിനെ 11857 വോട്ടിന് പിന്തള്ളിയാണ് പ്രതിഭാ ഹരി കായംകുളത്ത് ജയിച്ചത്. ഇക്കുറി സംസ്ഥാനത്ത് ആകെ 2,01,25,321 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട്ടിന് മണിമുതൽ വോട്ടുകൾ ആരംഭിച്ചിരുന്നു. ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ജയം ആർക്കെന്ന് വ്യക്തമായിരിക്കുകയാണ്.