ഇനിയും എല്ലാം അടച്ചുപൂട്ടാനാവില്ല: ക്വാറന്റീൻ ലംഘിച്ചാൽ കനത്ത പിഴയെന്ന് മുഖ്യമന്ത്രി

വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (18:05 IST)
കൊവിഡ് വ്യാപനത്തിൽ തദ്ദേശസ്ഥാപനങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി. കൊവിഡ് പ്രതിരോ‌‌ധത്തിൽ വാർഡ് തല സമിതികൾ പുറകോട്ട് പോയെന്നും സംസ്ഥാനം നേരിടുന്ന രോഗവ്യാപനം ഇത് മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
നിരീക്ഷണത്തിൽ കഴിയേണ്ടവർ പുറത്തിറങ്ങി രോഗവ്യാപനം കൂട്ടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി ക്വാറന്‍റീന്‍ ലംഘിക്കുന്നവരെ പാര്‍പ്പിപ്പിക്കാന്‍ പ്രത്യേക സ്ഥലം കണ്ടെത്തണമെന്നും. ഇത്തരക്കാരുടെ കയ്യില്‍ നിന്ന് ക്വാറന്‍റീന്‍ ചിലവ് ഈടാക്കണമെന്നും പിഴ അടപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍