സംസ്ഥാനത്ത് ഇതാദ്യം, ജില്ല ഭരിക്കുന്ന കളക്‌ടർമാരിൽ ഒൻപത് വനിതകൾ: കൊല്ലം,എറണാകുളം കളക്‌ടർമാർ ദമ്പതികൾ
വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (17:40 IST)
ഐഎഎസ് ഉദ്യോഗസ്ഥതലത്തിലെ അഴിച്ചുപണിക്ക് പിന്നാലെ സംസ്ഥാനത്തെ വനിതാ കളക്‌ടർമാരുടെ എണ്ണം ഒൻപതായി. ഇന്നലെ രണ്ട് ജില്ലകളിൽ കൂടി വനിതാ കളക്ടർമാരെ നിയമിച്ചതിന് പിന്നാലെയാണിത്.
എന്‍ട്രന്‍സ് കമ്മിഷണര്‍ ആയിരുന്ന എ. ഗീതയെ വയനാട് കളക്‌ടറായും എറണാകുളം ജില്ലാ വികസന കമ്മിഷണര്‍ ആയിരുന്ന അഫ്‌സാന പര്‍വീണിനെ കൊല്ലം കളക്ടറായും ഇന്നലെ നിയമിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ വനിതാ കളക്‌ടർമാർ ആരെല്ലാമെന്ന് നോക്കാം
തിരുവനന്തപുരം - നവ്‌ജ്യോത് ഖോസ
കൊല്ലം- അഫ്‌സാന പര്‍വീണ്‍
പത്തനംതിട്ട-ഡോ.ദിവ്യാ എസ്.അയ്യര്‍
കോട്ടയം-ഡോ.പി.കെ.ജയശ്രീ
ഇടുക്കി - ഷീബ ജോര്‍ജ്
തൃശൂര്‍ - ഹരിത വി.കുമാര്‍
പാലക്കാട്- മൃണ്‍മയി ജോഷി
വയനാട്- എ.ഗീത
കാസര്‍കോട് - ഭണ്ഡാരി സ്വാഗത് രണ്‍ബീര്‍ചന്ദ്
ഇതിൽ കൊല്ലം കളക്ടറായ അഫ്‌സാന പർവീണിന്റെ ഭർത്താവും മറ്റൊരു ജില്ലാ കളക്‌ടറാണ്. എറണാകുളം ജില്ലയുടെ ചുമതലയുള്ള ജാഫർ മാലിക്കാണ് അഫ്‌സാനയുടെ ഭർത്താവ്.