യൂട്യൂബിലൂടെ അവഹേളിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ തൊപ്പിയെ വീണ്ടും പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തൊപ്പിയെന്നറിയപ്പെടുന്ന നിഹാദിനെ പൊലീസ് അറസ്റ്റുചെയ്തത്. ശ്രീകണ്ഠപുരം പൊലീസാണ് അറസ്റ്റുചെയ്തത്. നിഹാദിനെ പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു.