താന്‍ പറയുന്നതാണ് സര്‍ക്കാരിന്റെ അഭിപ്രായം; ഗീത പറയുന്നത് അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് തോമസ് ഐസക്ക്

Webdunia
ചൊവ്വ, 29 നവം‌ബര്‍ 2016 (11:59 IST)
രാജ്യത്ത് നോട്ട് അസാധുവാക്കിയ വിഷയത്തില്‍ താന്‍ പറയുന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഈ വിഷയം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവായ ഗീത ഗോപിനാഥിന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. 
 
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ആയിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
 
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസം ശമ്പളം നല്കുന്നതിന് തടസമുണ്ടാകില്ല. എന്നാല്‍ അടുത്ത മാസം ഇത് തടസപ്പെടാൻ സാധ്യതയുണ്ട്. 
 
ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുര്‍വാശി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Next Article