ഭൂമി കൈയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ രൂക്ഷമായ രീതിയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന തോമസ് ചാണ്ടിയുടെ നിലപാടില്‍ അമ്പരന്നിരിക്കുകയാണ് എതിര്‍പാര്‍ട്ടികള്‍. ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന ചാണ്ടിയുടെ നിലാപാടിനെ തുടര്‍ന്ന് കോടതിയില്‍ വാദം തുടര്‍ന്നു. ഹര്‍ജി അപൂര്‍ണമെന്നും കോടതി പറഞ്ഞിരുന്നു.
കോടതിയെ കൂട്ടുപിടിച്ച് തല്‍സ്ഥാനത്ത് തുടരാന്‍ മന്ത്രിക്ക് സാധിക്കില്ലെന്നും മന്ത്രി അയോഗ്യനാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹർജി നൽകാൻ സാധിക്കുന്നതെങ്ങനെ? ഇതു ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സർക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സർക്കാരിനു നിലപാടെടുക്കാനാകുമോ? തുടങ്ങിയ ചോദ്യങ്ങള്‍ കോടതി ചോദിച്ചിരുന്നു.