പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം: പ്രതിക്ക് കഠിനതടവ്
പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസിലെ പ്രതിയെ കോടതി രണ്ട് വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു. ചിറ്റായിക്കോട് കുടവൂര്‍ക്കോണം ചിറയില്‍ പുത്തന്‍വീട്ടില്‍ റജി എന്ന 29 കാരനാണു കോടതി ശിക്ഷ വിധിച്ചത്.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ സംരക്ഷണ നിയമ പ്രകാരം 2014 ല്‍ കല്ലമ്പലം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് ജഡ്ജി കെ പി ഇന്ദിര ശിക്ഷ വിധിച്ചത്.
രണ്ട് വര്‍ഷത്തെ കഠിനതടവിനൊപ്പം പതിനായിരം രൂപ പിഴയും ഒടുക്കണം. പിഴ തുക കുട്ടികള്‍ക്ക് നല്‍കാനാണു കോടതി വിധി. എന്നാല്‍ പിഴ ഒടുക്കാത്ത പക്ഷം 3 മാസം കൂടുതല്‍ തടവ് അനുഭവിക്കണം.