രാവിലെ എട്ടുമണിയോടെയായിരുന്നു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന തമ്മനം സ്വദേശി സുരേഷിനെ ആക്രമികൾ കാറിൽ പിന്തുടരുകയും ഇടിച്ചിട്ടതിനുശേഷം വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ബിനുമോൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര ജയിലിൽ കഴിഞ്ഞിരുന്നയാളാണ് മരിച്ച സുരേഷ് എന്നാണ് ലഭിക്കുന്ന വിവരം. ക്വട്ടേഷൻ ഗുണ്ടാപകയെന്ന നിഗമനത്തിലാണ് നെയാറ്റിൻകര പൊലീസ് എത്തിയിരിക്കുന്നത്.