പി ജെ ജോസഫ് കെ എം മാണി കൂടിക്കാഴ്ച; ആറ് സീറ്റ് വേണമെന്ന് ജോസഫ്
നിയമസഭാ സീറ്റിനെ ചൊല്ലി കേരള കോൺഗ്രസിൽ ഭിന്നതയുണ്ടെന്ന വാർത്തകൾക്കിടെ മന്ത്രി പി ജെ ജോസഫ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
സീറ്റിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും നിലവിലെ നാലു സീറ്റ് കൂടാതെ രണ്ട് സീറ്റുകള്‍ അധികം വേണമെന്നും ജോസഫ് ആവശ്യപ്പെട്ടു. ഫ്രാൻസിസ് ജോർജിനും ആന്‍റണി രാജുവിനുമാണ് ആ സീറ്റ് എന്നും ജോസഫ് വ്യക്തമാക്കി.
ജോസഫിന് അതൃപ്തിയില്ലെന്നും കേരള കോൺഗ്രസ് ഒരുമയോടെയാണ് പോകുന്നതെന്നും കെ എം മാണി ഡൽഹിയിൽ പ്രതികരിച്ചു. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച സീറ്റ് പോലും ആവശ്യപ്പെട്ടിട്ടില്ല. ജോസഫും താനും ഒരുമിച്ചാണ് സീറ്റ് വിഭജന ചർച്ചക്കായി മുന്നണി നേതൃത്വത്തെ സമീപിക്കുകയെന്നും മാണി വ്യക്തമാക്കി. അതേസമയം, യുഡിഎഫില്‍ പ്രത്യേക ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തു നല്‍കിയിട്ടില്ലെന്നും ജോസഫ് പറഞ്ഞു.