കേന്ദ്രമന്ത്രിയായാല്‍ ഇങ്ങനെവേണം: താരമായി സ്മൃതി ഇറാനി
വെള്ളി, 15 ജനുവരി 2016 (11:00 IST)
കഴിഞ്ഞ ദിവസം ഐസര്‍ കാമ്പസ് ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വാഹനാപകടത്തില്‍ പെട്ട യുവതിയെ സഹായിക്കാന്‍ കഴിഞ്ഞ സംഭവം ജനത്തിനും ഹരമായി. ഗതാഗത നിയന്ത്രണം നടക്കുന്നതിനിടയില്‍ തന്നെ പഴകുറ്റി സ്വദേശി ശ്രീലത ടെമ്പോ വാന്‍ തട്ടി റോഡില്‍ വീണു. മന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞു വരികയായിരുന്നു അപ്പോള്‍.
ശ്രീലത റോഡില്‍ കിടക്കുന്നത് കണ്ട മന്ത്രി സ്മൃതി ഇറാനി നേരിട്ടിറങ്ങി തന്നെ ശ്രീലതയെ താങ്ങിയെടുത്തു. തുടര്‍ന്ന് വെള്ളം നല്‍കാനും ആശുപത്രിയില്‍ എത്തിക്കാനും നിര്‍ദ്ദേശിച്ചു. പരിക്ക് ഗുരുതരമല്ലാതിരുന്നതിനാല്‍ അത്യാവശ്യ ചികിത്സയ്ക്ക് ശേഷം ശ്രീലതയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. അപകടത്തില്‍ പെട്ട് പരിക്കേറ്റെങ്കിലും സംഭവം ശ്രീലതയുടെയും കണ്ടു നിന്ന നാട്ടുകാരുടെയും ജീവിതത്തില്‍ മറക്കാനാവാത്തതായി മാറി.
കേന്ദ്രമന്ത്രിയുടെ വാഹനത്തിനു തൊട്ടു പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാഹനവുമുണ്ടായിരുന്നു. വാഹനവ്യൂഹം പെട്ടന്ന് നിന്നത് ഏവരേയും അമ്പരപ്പിച്ചു. മുഖ്യമന്ത്രി കാറില്‍ നിന്നിറങ്ങി വന്ന് സംഭവം അന്വേഷിച്ചു. എന്നാല്‍ ഈ സമയത്തിനുള്ളില്‍ ശ്രീലതയേയും കൊണ്ട് വാഹനം ആശുപത്രിയിലേക്ക് പൊയ്ക്കഴിഞ്ഞിരുന്നു