കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെ അത്യാഹിത വിഭാഗത്തില്‍ എത്തിയ ഒരു രോഗിക്ക് നല്‍കിയ കുറിപ്പില്‍ രോഗത്തിനുള്ള മരുന്നല്ല എഴുതിയിരിക്കുന്നതെന്ന് രോഗിയുടെ മകന്‍ കണ്ടെത്തി. സംശയം തോന്നി അഭിനവ ഡോക്ടറെ ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
ഇയാളില്‍ നിന്ന് സ്റ്റെതസ്കോപ്പ്, ബി.പി അപ്പാരറ്റസ്, ചില ഗുളികകള്‍ എന്നിവയും കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം കുറിപ്പ് നല്‍കുകയും തുടര്‍ന്ന് ഈ മരുന്ന് ആശുപത്രിയില്‍ ഇല്ലെന്നും വില തന്നാല്‍ ഈ മരുന്ന് തരാമെന്നും അറിയിച്ച് പണം കൈപ്പറ്റുകയായിരുന്നു ഇയാളുടെ രീതി. കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ ഏവരുടെയും കണ്ണു വെട്ടിച്ച് ഇവിടെ ഡോക്ടര്‍ ചമഞ്ഞ് ആളുകളെ പറ്റിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.
പത്താം ക്ലാസ് മാത്രം പാസായ ഇയാള്‍ മധുരയിലെ ഒരു കോഴിക്കടയില്‍ ജോലി ജോലി നോക്കിയിരുന്നു. ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന സൌജന്യ ഭക്ഷണം കഴിച്ച ശേഷം ആശുപത്രി പരിസരത്തു തന്നെയായിരുന്നു തങ്ങിയിരുന്നത്. സ്റ്റെതസ്കോപ്പ് തുടങ്ങിയ ഉപകരണങ്ങള്‍ ആശുപത്രിയില്‍ നിന്നു തന്നെ ഇയാള്‍ മോഷ്ടിച്ചവയാണെന്നും പൊലീസ് അറിയിച്ചു.