തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു, മുപ്പതോളം പേർക്ക് പരുക്ക്

ബുധന്‍, 29 ജൂണ്‍ 2016 (11:30 IST)
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് മുപ്പതോളം പേർക്കു പരുക്ക്. ആറ്റിങ്ങലിനു സമീപം നാവായിക്കുളം ഇരുപത്തിയെട്ടാം മൈലിലാണ് സംഭവം. ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.
 
നിയന്ത്രണം വിട്ട ബസ് ദേശീയവഴിയരികിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു.
 പൊലീസും നാട്ടുകാരും ചേർന്ന് ബസിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 
 
അപകടത്തിൽ പെട്ടവരുടെ നിലയിൽ പേടിക്കേണ്ടതില്ലെന്നും പരുക്ക് ഗുരുതരമല്ലെന്നുമാണ് പ്രാഥമിക നിഗമനം.

വെബ്ദുനിയ വായിക്കുക