നാല് അണക്കെട്ടുകളും തമിഴ്‌നാടിന് തീറെഴുതി

Webdunia
വ്യാഴം, 12 ജൂണ്‍ 2014 (10:18 IST)
നാല് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം കേരളം കൈവിട്ടു. അന്തര്‍സംസ്ഥാന നദീജലത്തിന്റെ സംസ്ഥാന ജലസേചനവകുപ്പ് ചീഫ് എന്‍ജിനീയറുടെ പിടിപ്പുകേട് മൂലമാണ് നാല് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്നാട് സ്വന്തമാക്കിയത്. പറമ്പിക്കുളം ഗ്രൂപ് ഓഫ് ഡാമുകളില്‍ ഉള്‍പ്പെടുന്ന പറമ്പിക്കുളം, പെരുവാരിപള്ളം, തുണക്കടവ് അണക്കെട്ടുകളുടെയും മുല്ലപ്പെരിയാറിന്റെയും  ഉടമസ്ഥാവകാശമാണ് കേരളത്തിന് നഷ്ടമായത്.

നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ ജമീലാ പ്രകാശമാണ് ഞെട്ടിക്കുന്ന അട്ടിമറി സഭയുടെ ശ്രദ്ധയിലത്തെിച്ചത്. വിഷയം ഇപ്പോഴാണ് ശ്രദ്ധയില്‍പെടുന്നതെന്നും കര്‍ശന പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഭയില്‍ വ്യക്തമാക്കി. സംഭവത്തില്‍ വ്യാഴാഴ്ച മുഖ്യമന്ത്രി സഭയില്‍ മറുപടി പറയും.

എന്നാല്‍ അട്ടിമറി നടന്നെന്ന് കേന്ദ്ര ജലകമീഷനില്‍നിന്ന് അറിഞ്ഞിട്ടും ആരോപണവിധേയയായ ചീഫ് എന്‍ജിനീയര്‍ പി ലതികക്കെതിരെ നടപടിയെടുക്കാതെ ഒന്നരമാസമായി സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ഉദ്യോഗസ്ഥയുടെ അട്ടിമറി അറിഞ്ഞിരുന്നെന്ന് തെളിയിക്കുന്ന മറുപടിയാണ് മന്ത്രി പിജെ ജോസഫ് ബുധനാഴ്ച നിയമസഭയില്‍ രേഖാമൂലം നല്‍കിയത്.