പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം ആരാധനാ റോഡില്‍ എം ജി കോളനിയില്‍ അരുവിയോട് വീട്ടില്‍ റിച്ചു എന്ന പ്രതീഷ് (21) ആണ് മെഡിക്കല്‍ കോളേജ് പൊലീസിന്‍റെ വലയിലായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് പ്ലസ് ടുവിനു പഠിക്കുന്ന കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയി നാലാഞ്ചിറയിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ചു പീഡിപ്പിച്ചത്. ചാലക്കുഴിയിലെ ഒരു വീട്ടില്‍ നിന്ന് ലാപ്ടോപ് കവര്‍ന്ന കേസിലെ പ്രതികൂടിയാണ് ഇയാള്‍ എന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ മണ്ണന്തല, പൂജപ്പുര, ഫോര്‍ട്ട് പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്.
ഡി സി പി ശിവ വിക്രമിന്‍റെയും കണ്‍ട്രോള്‍ റൂം എ സി പ്രമോദ് കുമാറിന്‍റെയും കഴക്കൂട്ടം സൈബര്‍ സിറ്റി എ സി അനില്‍ കുമാറിന്‍റെയും നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് സി ഐ സജീവും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.