ക്ഷേത്രത്തിലെ സ്റ്റോര്‍ റൂമിലെ അലമാരയില്‍ നിന്ന് പണം മോഷണം പോയപ്പോള്‍ ഭരണ സമിതി പൊലീസില്‍ പരാതിപ്പെട്ടത് 25000 രൂപ കളവുപോയി എന്നാണ്. ഇതറിഞ്ഞ കള്ളന് 25000 രൂപ താന്‍ മോഷ്ടിച്ചില്ലെന്നും കേവലം 750 രൂപ മാത്രമാണു താന്‍ എടുത്തതെന്നും കാണിച്ച് കത്തെഴുതി ക്ഷേത്രഭണ്ഡാരത്തിലിട്ടു.