എല്ലാ വിദ്യാർഥികൾക്കും തെർമൽ സ്കാനിങ്: പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് പകരം സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി

Webdunia
വെള്ളി, 22 മെയ് 2020 (19:10 IST)
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയ്ക്കെത്തുന്ന എല്ലാ വിദ്യാർഥികൾക്കും തെർമൽ സ്കാനിങ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വിദ്യാർഥികൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തും.പരീക്ഷ എഴുതാൻ സാധിച്ചില്ലെങ്കിൽ വിദ്യാർഥികൾ ആശങ്കപ്പെടേണ്ടന്നും ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടാത്ത രീതിയിൽ  സേ പരീക്ഷകൾക്കൊപ്പം റഗുലർ പരീക്ഷകൾക്കൊപ്പം ഇത്തരം വിദ്യാർഥികൾക്ക് അവസരം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിദ്യാർഥികൾക്ക് 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണ്. ഹോം ക്വാറന്റീനിൽ കഴിയുന്നവർക്കും കണ്ടയ്ൻമെന്റ് സോണിലുള്ള വിദ്യാർഥികൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ കുട്ടികൾക്കും പ്രത്യേക ഇരിപ്പിടം സജ്ജമാക്കും. കുട്ടികൾ പരീക്ഷ കഴിഞ്ഞ് എത്തി ദേഹം ശുദ്ധികരിച്ചതിന് ശേഷം മാത്രമെ വീട്ടുകാരോട് ഇടപഴകാൻ പാടുള്ളതുള്ളു.എല്ലാ സ്കൂളുകളും ഫയർഫോഴ്സ് അണുവിമുക്തമാക്കുമെന്നും  സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമെ പരീക്ഷകൾ നടത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article