എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകൾ നടത്താൻ കേന്ദ്രം അനുമതി നൽകി, കണ്ടെയ്‌ൻമെന്റ് സോണുകളിൽ പരീക്ഷാകേന്ദ്രങ്ങൾ പാടില്ല

ബുധന്‍, 20 മെയ് 2020 (17:40 IST)
എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകൾ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി.വിവിധ സംസ്ഥാന സർക്കാരുകളുടെയും സിബിഎസ്ഇയുടെയും അഭ്യർത്ഥന മാനിച്ചാണ് ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ ഇളവ് നൽകി പരീക്ഷകൾ നടത്താൻ കേന്ദ്രം അനുമതി നൽകിയത്.
 
ഈ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.ഉപാധികളോടെയാണ് പരീക്ഷാനടത്തിപ്പിന് അനുമതി നൽകിയിരിക്കുന്നത്.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ അനുവദിക്കാനാകില്ല.

പരീക്ഷാകേന്ദ്രങ്ങളിൽ തെർമൽ സ്കാനറുകൾ സാനിറ്റൈസറുകൾ എന്നിവ വേണം,സാമൂഹിക അകലം പാലിച്ചായിരിക്കണം പരീക്ഷ നടത്തേണ്ടത്.കൂടാതെ കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക ബസുകള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒരുക്കണം. അധ്യാപകരും വിദ്യാർഥികളും മറ്റ് ജീവനക്കാരും മാസ്ക് നിർബന്ധമായി ധരിച്ചിരിക്കണം എന്നിവയാണ് ഉപാധികൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍