ഹോം‍സ്റ്റേയില്‍ അനാശാസ്യം: യുവതി ഉള്‍പ്പെടെ ഏഴു പേര്‍ പിടിയില്‍

ബുധന്‍, 3 ഫെബ്രുവരി 2016 (10:12 IST)
തേക്കടിയിലെ ഹോം‍സ്റ്റേയില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയതുമായി ബന്ധപ്പെട്ട് ഒരു യുവതി ഉള്‍പ്പെടെ ഏഴു പേരെ പൊലീസ് പിടികൂടി.  

കട്ടപ്പന സ്വദേശി ഷൈനി ഉള്‍പ്പെടെ തിരുവനന്തപുരത്തെ വെള്ളല്ലൂര്‍ പാറക്കാട്ടെ വീട്ടില്‍ അനില്‍ കുമാര്‍, കെ.കെ ഹൌസില്‍ താഹ, കരവാരം റഹ്‍മത്ത് മന്‍സില്‍ അബ്ദുള്‍ ഗഫൂര്‍, പെരിങ്ങളം ഷിജിന്‍ മന്‍സില്‍ അബ്ദുള്‍ കലാം, പീരുമേട് കുട്ടിക്കാനം കൂടിയാട്ടു വിള വീട്ടില്‍ തോമസ് കുര്യന്‍, പെരുവന്താനം ഒറ്റപ്ലാക്കല്‍ അബ്ദുള്‍ സലാം എന്നിവരാണു പിടിയിലായത്.

വനം വകുപ്പിന്‍റെ ചെക് പോസ്റ്റിനടുത്ത് അബ്ദുള്‍ സലാം എന്നയാള്‍ നടത്തുന്ന ഇക്കോ-ഇന്‍ എന്ന ഹോം‍സ്റ്റേയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ നാലു പേര്‍ ഇവിടെ മുറിയെടുത്ത് താമസിക്കുന്നതിനിടെയാണ് നടത്തിപ്പുകാര്‍ യുവതിയെ അവിടെ എത്തിച്ചത്.

വിവരം അറിഞ്ഞ നാട്ടുകാരാണു പൊലീസിനു രഹസ്യ വിവരം നല്‍കിയതും തുടര്‍ന്ന് റെയ്ഡ് നടത്തിയതും. അറസ്റ്റിലായവരെ പിന്നീട് പീരുമേട് കോടതിയില്‍ ഹാജരാക്കി.

വെബ്ദുനിയ വായിക്കുക