മോഷണം: മൊട്ട ജോസ് പിടിയില്‍

ചൊവ്വ, 22 ജൂലൈ 2014 (14:23 IST)
നാട്ടുകാര്‍ക്കും പൊലീസുകാര്‍ക്കും വീട്ടുകാര്‍ക്കും തലവേദനയായ  കുപ്രസിദ്ധ മോഷ്ടാവ്  മൊട്ട ജോസ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായതായി. അടുത്തിടെ ജാമ്യത്തിലിറങ്ങിയ ഇയാള്‍ കഴിഞ്ഞദിവസം രാത്രി മങ്ങാട്ടെ ബന്ധുവീട്ടില്‍ നിന്ന് ചക്ക മോഷ്ടിച്ച ശേഷം അവിടെ കിടന്ന് ഉറങ്ങുമ്പോഴാണ്‌ ഇയാള്‍ പിടിയിലായത്.
 
വീട്ടിനുള്ളില്‍ കടന്നാലുടന്‍ കൈയില്‍ കിട്ടുന്നതെന്തും മോഷ്ടിക്കുന്ന രീതിയാണ്‌ ഇയാളുടേത്. നിരവധി തവണ ജയില്‍ ശിക്ഷയും ഇതിനായി ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ട്.  കിളികൊല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരുന്നു. ആളില്ലാത്ത വീടുകള്‍ നോക്കിവച്ച്  രാത്രിയില്‍ കവര്‍ച്ച നടത്തുന്ന രീതിയാണ്‌ ഇയാളുടേത്. 
 
ശക്തികുളങ്ങര, കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിലടക്കം ഒട്ടേറ കേസുകള്‍ നിലവിലുണ്ട്. വീടിന്റെ കതകിന് താഴെ തീയിട്ടും  ജനല്‍ക്കമ്പികള്‍ മുറിച്ചും മോഷണം നടത്തുന്നത് മൊട്ടജോസിന്റെ പതിവ്  ശൈലിയാണ്. 
 

വെബ്ദുനിയ വായിക്കുക