അർദ്ധരാത്രിയിൽ മോഷണത്തിനായി ഇറങ്ങി, കാലുതെറ്റി കിണറ്റിൽ വീണു; മണിച്ചിത്രത്താഴ് രാജേന്ദ്രൻ പിടിയിൽ

വ്യാഴം, 16 ജൂണ്‍ 2016 (14:59 IST)
നിരവധി മോഷണക്കേസുകളിൽ പ്രതിയായ മണിച്ചിത്രത്താഴ് രാജേന്ദ്രൻ പിടിയിലായി. മോഷണത്തിനെത്തിയ രാജേന്ദ്രൻ ഇരുട്ടിൽ കിണർ കണ്ടില്ല, കാൽ വഴുതി കിണറ്റിൽ വീണ ഇയാൾ ബഹളം വെച്ചതോടെ പരിസരവാസികൾ നടത്തിയ തിരച്ചിലിലാണ് ഇയാളെ കിണറ്റിനുള്ളിൽ കണ്ടെത്തിയത്.
 
താഴേക്ക് വീഴാതിരിക്കാൻ മോട്ടറിന്റെ പൈപ്പിൽ പിടിച്ചിരിക്കുകയായിരുന്നു രാജേന്ദ്രൻ. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നി ശമന സേനയുടെ നേതൃത്വത്തിൽ വല ഉപയോഗിച്ചാണ് രാജേന്ദ്രനെ കരയ്ക്ക് കയറ്റിയത്. 
 
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ മണിച്ചിത്രത്താഴ് രാജേന്ദ്രന്‍ പിടിയിലായി. മോഷണത്തിനെത്തി കിണറ്റില്‍ വീണ രാജേന്ദ്രനെ അഗ്നി ശമന സേനയുടെ നേതൃത്വത്തില്‍ വല ഉപയോഗിച്ച് കരയ്ക്ക് എത്തിച്ചശേഷം പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കമ്പിപ്പാലം സ്വദേശിയായ ബാലന്റെ തറവാട്ടമ്പലത്തിനും വീടിനും സമീപത്തുള്ള കിണറിലാണു വീണത്.
 
ഒരു മോഷണക്കേസിൽ ജയിലിലായിരുന്ന രാജേന്ദ്രൻ നാലു ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ചോദ്യം ചെയ്യലിൽ അമ്പലത്തിൽ മോഷണത്തിന് എത്തിയതാണെന്ന് രാജേന്ദ്രൻ വെളിപ്പെടുത്തി. നൂറോളം കേസുകളിൽ പ്രതിയാണ് രാജേന്ദ്രൻ. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക