ട്രെയിനില്‍ കവര്‍ച്ച: 18 പവന്‍ കവര്‍ന്നു

ഞായര്‍, 5 ഒക്‌ടോബര്‍ 2014 (17:47 IST)
മലബാര്‍ എക്സ്പ്രസില്‍ യാത്ര ചെയ്ത കുടുംബത്തിന്റെ 18 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടു. 
 
തിരുവനന്തപുരം മണക്കാട്‌ സരസ്വതീ വിലാസത്തില്‍ പാര്‍വതിയുടെ ആഭരണങ്ങളാണു നഷ്ടപ്പെട്ടത്‌. കുടുംബസമേതം മൂകാംബികയില്‍ പോയി തിരികെ തിരുവനന്തപുരത്തേക്ക്‌ മടങ്ങുമ്പോഴായിരുന്നു എറണാകുളത്തു വച്ച്‌ മോഷണം നടന്നത്‌. 
 
ബാഗില്‍ സൂക്ഷിച്ചിരുന്ന ആഭരണമാണു കവര്‍ച്ച ചെയ്യപ്പെട്ടത്‌. തിരുവനന്തപുരത്ത്‌ വന്നിറങ്ങി തമ്പാനൂര്‍ പൊലീസില്‍ ഇവര്‍ പരാതി നല്‍കി. പൊലീസ്‌ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക