ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

കെ ആര്‍ അനൂപ്

ശനി, 9 ഡിസം‌ബര്‍ 2023 (15:05 IST)
തന്റെ മരണത്തെക്കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട് ജീവനൊടുക്കി യുവാവ്.ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാ പടവില്‍ വീട്ടില്‍ ഷെരീഫിന്റെ മകന്‍ അജ്മലാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. 28 വയസ്സായിരുന്നു പ്രായം. ജനനം 1995 എന്നും മരണം 2023 എന്നും എഴുതിക്കൊണ്ടുള്ള സ്വന്തം ചിത്രം അജ്മല്‍ പങ്കുവെച്ചിരുന്നു. 
 
ജോലി അന്വേഷിച്ച് ദുബായില്‍ അജ്മല്‍ അടുത്തിടെ പോയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചപോലെ ജോലിയൊന്നും അവിടെ കണ്ടെത്താന്‍ ആയില്ല. ഇത് അജ്മലിനെ തളര്‍ത്തി. ജോലി കിട്ടാത്ത മനോവിഷമത്തില്‍ ആയിരുന്നു അജ്മല്‍ എന്ന് നാട്ടുകാര്‍ പറയുന്നു. ആത്മഹത്യ ചെയ്യുന്നതിനെ 10 മിനിറ്റ് മുമ്പാണ് ഇന്‍സ്റ്റഗ്രാമില്‍ അജ്മല്‍ പോസ്റ്റിട്ടത്. 
 
മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ അജ്മലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍നടപടികള്‍ക്കായി പോലീസിന് കൈമാറി.
 
 
 
  
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍