കശ്‌മീരിലെ മനുഷ്യത്വരഹിതമായ അവസ്ഥ മാറണം; ഇതിനായി ഇന്ത്യയും പാകിസ്ഥാനും ഒന്നിക്കണമെന്നും മലാല

ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (08:26 IST)
അന്താരാഷ്‌ട്ര സമൂഹവും ഒപ്പം ഇന്ത്യയും പാകിസ്ഥാനും കശ്‌മീരിനു വേണ്ടി ഒന്നിക്കണമെന്ന് സമാധാന നൊബേല്‍ ജേതാവ് മലാല യൂസുഫ് സായി. കശ്‌മീരിലെ മനുഷ്യത്വരഹിതവും ഹൃദയഭേദകവുമായ അവസ്ഥ മാറണം. മറ്റേതൊരു ജനതയെയും പോലെ കശ്‌മീരിലെ ജനങ്ങള്‍ മനുഷ്യാവകാശങ്ങള്‍ അര്‍ഹിക്കുന്നവരാണെന്നും മലാല പറഞ്ഞു.
 
കശ്‌മീരിലെ ജനതയ്ക്ക് അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാന്‍ കഴിയണം. ഇതിനായി, ഏറ്റവും അടിയന്തരമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഐക്യരാഷ്‌ട്ര സഭയോടും അന്തര്‍ദ്ദേശീയ സമൂഹത്തോടും ഇന്ത്യയോടും പാകിസ്ഥാനോടും അഭ്യര്‍ത്ഥിക്കുകയാണെന്നും മലാല പറഞ്ഞു.

വെബ്ദുനിയ വായിക്കുക