റിസോര്‍ട്ട് ജീവനക്കാരന്റെ വധം: പ്രതിക്ക് ജീവപര്യന്തം

ബുധന്‍, 6 ജൂലൈ 2016 (16:29 IST)
ഫോര്‍ട്ട് കൊച്ചി റിസോര്‍ട്ട് ജീവനക്കാരനായ ഒഡീസ സ്വദേശി അവിനാശ് കുമാറിന്‍റെ കൊലപാതക കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2009 നവംബര്‍ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 
 
ഫോര്‍ട്ട് കൊച്ചി ബല്ലാഡ് ബംഗ്ലാവ് റിസോര്‍ട്ട് ജീവനക്കാരനായ അവിനാശിനെ അതേ സ്ഥലത്ത് ജോലി ചെയ്യുന്ന ഒഡീസ ഫുല്‍ബാനി സ്വദേശി ചന്ദ്രശേഖര്‍ ഡിഗാള്‍ (25) എന്നയാള്‍ ഹോട്ടലില്‍ ടിപ്പ് തുക പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു.  പിന്നീട് മൃതദേഹം റിസോര്‍ട്ടിലെ ഒഴിഞ്ഞ ഭാഗത്ത് കുഴിച്ചു മൂടുകയും ചെയ്തു. 
 
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രശേഖര്‍ പൊലീസ് വലയിലായത്. പിഴത്തുക അവിനാശിന്‍റെ കുടുംബത്തിനു നല്‍കാനും എറണാകുളം അഡിഷണല്‍ സെഷന്‍സ്  കോടതി ജഡ്ജി ഡോ.കൌസര്‍ ഇടപ്പകത്തിന്‍റെ വിധിയില്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക