അന്നദാനത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ: 200 പേര്‍ ആശുപത്രിയില്‍
തിരുവനന്തപുരം വെമ്പായം തേക്കടയിലെ ഒരു ക്ഷേത്രത്തില്‍ നടന്ന അന്നദാനത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 200ലേറെ പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 43 പേരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 20 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കടുത്ത അസ്വസ്ഥതകള്‍ ഉണ്ടായ 20പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി .
ഇന്നെലയാണ് ക്ഷേത്രത്തില്‍ അന്നദാനം നടന്നത്. എന്നാല്‍ ഇന്ന് രാവിലെയോടെ എല്ലാവര്‍ക്കും അസ്വസ്ഥതകള്‍ ഉണ്ടാകുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റ് എത്തുന്നവര്‍ക്കുള്ള ചികില്‍സക്ക് വിപുലമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തി. കുടിവെള്ളത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയം. വെള്ളവും ഭക്ഷണ സാധനങ്ങളും വിശദപരിശോധനകള്‍ക്കായി ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു.