ഫാറൂഖ് കോളേജിലെ അഫ്ഗാന്‍കാരനായ പൂര്‍വ്വ വിദ്യാര്‍ത്ഥിയെ താലിബാന്‍ ഭീകരര്‍ തൂക്കിക്കൊന്നു

ശനി, 11 ഏപ്രില്‍ 2015 (19:24 IST)
2010–13 വര്‍ഷത്തില്‍ കോഴിക്കോട് ഫാറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന അഫ്ഗാന്‍ സ്വദേശി അഹമ്മദ് റഹ്മാന്‍സായിയെ താലിബാന്‍ ഭീകരര്‍ തൂക്കിക്കൊന്നതായി റിപ്പോര്‍ട്ട്. ഫാറൂഖ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അഫ്ഗാന്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ ഫേസ്‌ബുക്കില്‍ വിവരം നല്‍കിയതോടെയാണ് കോളേജ് അധികൃതര്‍ വിവരമറിഞ്ഞത്. പിന്നീട് പ്രിന്‍സിപ്പാള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്‍സൂറിന്റെ മരണവിവരം സ്ഥിരീകരിക്കുകയായിരുന്നു.

ജലാലാബാദ് സ്വദേശിയായ മന്‍സൂര്‍ അഹമ്മദ് റഹ്മാന്‍സിയെ ഒരു മാസം മുമ്പാണ് താലിബാന്‍ ഭീകരര്‍ തട്ടികൊണ്ടുപോയത്. എന്തിന് വേണ്ടിയാണ് മന്‍സൂറിനെ തട്ടികൊണ്ട് പോയതെന്ന് വ്യക്തമല്ലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മന്‍സൂറിനെ താലിബാന്‍ ഭീകരര്‍ തൂക്കിക്കൊല്ലുകയായിരുന്നു. തുടര്‍ വിദ്യാഭ്യാസത്തിനായി ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു മന്‍സൂറിന്റെ മരണം.

ഫാറൂഖ് കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥിയായിരുന്നു മന്‍സൂര് തിരികെ അഫ്‌ഗാനിസ്ഥാനില്‍ എത്തി രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതാകാം മന്‍സൂറിനെ തട്ടിക്കൊണ്ടു പോകുന്നതിനും കൊലപ്പെടുത്തുന്നതിനും കാരണമായതെന്നാണ് സൂചന. ( ചിത്രത്തിന് കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക