മദ്യപിച്ച് ബഹളം വച്ച ജീവനക്കാരന്‍ സസ്പെന്‍ഷനില്‍

ശനി, 18 മാര്‍ച്ച് 2017 (12:37 IST)
മദ്യപിച്ച് ഓഫീസില്‍ ബഹളം വയ്ക്കുകയും സഹപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന് സസ്പെന്‍ഷന്‍. നെയ്യാറ്റിന്‍കര ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫീസിലെ ടൈപ്പിസ്റ്റ് സി.അജികുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
 
കഴിഞ്ഞ പത്താം തീയതി ഓഫീസിനുള്ളില്‍ മദ്യപിച്ചെത്തിയ അജികുമാര്‍ ബഹളം വയ്ക്കുകയും സഹപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് ദേവസ്വം കമ്മീഷണര്‍ രാജരാമ പ്രേമ  പ്രസാദിന്‍റെ നിര്‍ദ്ദേശ പ്രകാരം ദേവസ്വം അസി.കമ്മീഷണറാണ് അജി കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.
 

വെബ്ദുനിയ വായിക്കുക