സൂര്യനെല്ലി കേസ്: ഏഴും പത്തും പ്രതികള്‍ കീഴടങ്ങി

വ്യാഴം, 21 ഓഗസ്റ്റ് 2014 (16:08 IST)
സൂര്യനെല്ലി കേസിലെ ഏഴും പത്തും പ്രതികള്‍ കീഴടങ്ങി. കോണ്‍ഗ്രസ് നേതാവ് ജോസഫ് സ്റ്റീഫന്‍, ജോസ് നെടുംതകിടി എന്നിവരാണ് കോട്ടയം പ്രത്യേക കോടതിയിലെത്തി കീഴടങ്ങിയത്. 
 
ഇരുവരെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇരുവരോടും ജൂലൈ 19നകം കീഴടങ്ങണമെന്ന് കോട്ടയത്തെ പ്രത്യേക കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. 
 
അല്ലാത്തപക്ഷം പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുമെന്നും കോടതി പറഞ്ഞിരുന്നു. മുഖ്യപ്രതി ധര്‍മരാജന്‍ ഉള്‍പ്പെടെ 24 പ്രതികളാണ് കേസിലുള്ളത്. 22 പ്രതികളും കോടതിയില്‍ മുമ്പ് ഹാജരായിരുന്നു.

വെബ്ദുനിയ വായിക്കുക