സൂര്യനെല്ലി കേസില്‍ കീഴടങ്ങാത്ത പ്രതികളുടെ സ്വത്ത് കണ്ടുകെട്ടണമെന്ന് കോടതി
തിങ്കള്‍, 30 ജൂണ്‍ 2014 (12:24 IST)
സൂര്യനെല്ലി കേസില്‍ കീഴടങ്ങാത്ത പ്രതികള്‍ ജൂലൈ 19-നകം കീഴടങ്ങിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് കോടതി. കീഴടങ്ങിയ മറ്റു പ്രതികള്‍ വിഡ്ഡികളാണോ എന്നും കോട്ടയം പ്രത്യേക കോടതി ചോദിച്ചു. കേസില്‍ രണ്ടു പ്രതികളാണ് ഇനിയും കീഴടങ്ങാനുള്ളത്.
1996 ജനുവരി 16-നാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍വച്ച് 42-ഓളം പേര് പീഡിപ്പിച്ചുവെന്നാണ് കേസ്. പീരുമേട് സെഷന്‍സ് കോടതിയില്‍ ആരംഭിച്ച കുറ്റവിചാരണ പിന്നീട് പ്രത്യേക കോടതിയിലേയ്ക്ക് മാറ്റുകയായിരുന്നു.