ഓണത്തിന് മദ്യവില്പനയില്‍ 50 കോടിയുടെ വര്‍ധനവ്

ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (16:30 IST)
ഓണം ഇത്തവണയും മലയാളികള്‍ മദ്യപിച്ച് ആഘോഷിച്ചു.ഈ വര്‍ഷം ഓണത്തിന് സംസ്ഥാനത്ത് മദ്യ വില്പനയില്‍ ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്.

ഓണക്കാലത്ത് സംസ്ഥാനത്ത്  216.62 കോടിയുടെ മദ്യ വില്പന നടന്നു. കഴിഞ്ഞ വര്‍ഷം ഇത് 165 കോടിയായിരുന്നു. വില്പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാല്‍ 50.89 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.മൊത്തത്തില്‍ 30 ശതമാനത്തിന്റെ വര്‍ധനവ്.

ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഏറ്റവും  അധികം വില്പന നടന്നത്.
ഉത്രാടത്തിന് 11.300 കോടിയുടെ അധിക വിലപനയുണ്ടായപ്പോള്‍ തിരുവോണത്തിന് 7.3 കോടിയുടെ വര്‍ധനവാണുണ്ടായത്.

മദ്യവില്പനയില്‍ ഇത്തവണ ഒന്നാമതെത്തിയത് കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ് ഇവിടെ ഉത്രാടത്തിന് 27.75 ലക്ഷം രൂപയുടെയും തിരുവോണത്തിന് 20.99 ലക്ഷം രൂപയുടെയും വില്‍പന നടന്നു. രണ്ടാം സ്ഥാനത്തെത്തിയ ചാലക്കുടി ഔട്ട്ലെറ്റില്‍ ഉത്രാടത്തിന് 28.20 ലക്ഷം രൂപയുടേയും  തിരുവോണത്തിന് 18.10 ലക്ഷത്തിന്റെ വില്‍പനയും നടന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.








വെബ്ദുനിയ വായിക്കുക