സുരേഷ് ഗോപി ബിജെപിയെ ചതിച്ചോ ?; താരം പിണറായി ഭക്‍തനായി, ലക്ഷ്യം സിപിഎമ്മോ ?!
ചൊവ്വ, 1 നവംബര്‍ 2016 (14:57 IST)
ബിജെപി സംസ്ഥാനഘടകവും കേന്ദ്ര നേതൃത്വവും കേരളത്തിലെ സിപിഎമ്മിനെ വിമര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി രംഗത്ത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിലാണ് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും പുകഴ്‌ത്തി താരം പ്രസംഗം കൊഴുപ്പിച്ചത്.
കണ്ണൂരിലെ അക്രമസംഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പിണറായി വിജയനെ സുരേഷ് ഗോപി പ്രശംസിച്ചത്. മുഖ്യമന്ത്രിയുടെ സമീപനവും നിലപാടും വളരെ മാന്യമാണ്. കണ്ണൂരില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ക്രിയാത്മകായി ഇടപെടുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
എല്ലാത്തിനേയും സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നതാണ് കമ്മ്യൂണിസം. മനുഷ്യനെ മാത്രമല്ല, മണ്ണിനേയും മരങ്ങളേയും സ്‌നേഹിക്കണമെന്ന് കമ്മ്യൂണിസം പറയുന്നുണ്ട്. കമ്മ്യൂണിസത്തിന്റെ സങ്കല്‍പത്തിലല്ല പ്രശ്‌നം, അതിന്റെ പ്രയോഗത്തിലാണ് വീഴ്‌ചകളെന്നും താരം വ്യക്തമാക്കി.
കണ്ണൂരിലെ അക്രമങ്ങളുടെ കാര്യത്തില്‍ സിപിഎമ്മിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ട്. അക്രമങ്ങള്‍ക്ക് കുറ്റക്കാര്‍ ഭരണകര്‍ത്താക്കളല്ല. താഴെ തട്ടിലുള്ള അണികളാണ് പ്രശ്‌നക്കാരാകുന്നത്. അവരെ നിലയ്‌ക്ക് നിര്‍ത്താന്‍ ഭരണം കൈയിലുള്ളത് ഒരു പ്രശ്‌നമാകരുതെന്നും സുരേഷ് ഗോപി പറഞ്ഞു.