തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
പുതുച്ചേരിയില്‍ 2010-ല്‍ വാടകയ്ക്ക് താമസിച്ചിരുന്ന വാടക കരാറിന്റെ അടിസ്ഥാനത്തില്‍ വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാന സർക്കാരിനെ കബളിപ്പിച്ച് സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
വ്യാജരേഖ ചമച്ച് 2014ലാണ് സുരേഷ് ഗോപി ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. താരത്തിന്റെ വാഹനം കേരളത്തിലെ നിരത്തുകളില്‍ നടത്തിയ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകളും ക്രൈംബ്രാഞ്ച് ഹാജരാക്കിയിട്ടുണ്ട്.