സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഗതി തന്നെ നിർണ്ണയിക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്ന് സമാപിക്കാനിനിരിക്കെ സുരേഷ് ഗോപിയുടെ ചികറകിലേറിയുള്ള പ്രചാരണം ബിജെപി ക്യാമ്പിന് ആവേശം നല്കുന്നു. പാര്‍ട്ടിയുടെ തുറുപ്പു ചീട്ടാണ് സുരേഷ്ഗോപി, കഴിഞ്ഞ രണ്ടുദിവസങ്ങളായി സുരേഷ് ഗോപി ബിജെപിക്കുവേണ്ടി ശക്തമായ പ്രചാരണമാണ് നടത്തിയത്. താരത്തിനെ കാണാന്‍ എത്തുന്ന ആള്‍ക്കൂട്ടം വോട്ടായി മാറുമെന്ന് തന്നെയാണ് ബിജെപി കരുതുന്നത്.
പരസ്യപ്രചാരണത്തിനു പുറമെ ചിട്ടയായ സ്ക്വാഡ് പ്രവര്‍ത്തനവും ആര്‍എസ്എസിന്റെ സഹായത്തൊടെ ബിജെപി മണ്ഡലത്തില്‍ നടത്തിയിരുന്നു. സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി ആളെകൂട്ടുന്നതോടൊപ്പം സീരിയല്‍ താരങ്ങളെ കുടുംബ യോഗങ്ങളിലിറക്കി സ്ത്രീ വോട്ടുകളില്‍ സ്വാധീനമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്ന് പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ രാവിലെ തന്നെ സുരേഷ് ഗോപിയുമൊത്തുള്ള രാജഗോപാലിന്റെ റോഡ് ഷോ തുടങ്ങി. താരത്തിനെ കാണാന്‍ വഴിനീളെ നിരവധി ആളുകള്‍ കാത്തു നില്‍ക്കുന്നത് ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ അത്മവിശ്വാസമാണ് വളര്‍ത്തിയിരിക്കുന്നത്. കൊട്ടിക്കലാശത്തിന്റെ ആവേശം കൂട്ടാനായി വാഹന ജാഥ, സ്ക്വാഡ് പ്രവര്‍ത്തനം തുടങ്ങൊയവയും ബിജെപി നടത്തുന്നുണ്ട്. പരമാവധി ആളുകളെ തങ്ങളുടെ യോഗങ്ങളില്‍ എത്തിക്കാന്‍ ബിജെപി ക്യാമ്പിന് കഴിഞ്ഞത് സുരേഷ് ഗോപിയുടെ സാന്നിധ്യം മൂലമാണ്.