ആക്രമണത്തിന് ഇരയായ പ്രശസ്ത മലയാളി നടിക്ക് പൂര്‍ണ പിന്തുണയുമായി നടനും എംപിയുമായ സുരേഷ് ഗോപി രംഗത്ത്. ‘ഞാൻ അവൾക്കൊപ്പമാണ്’ എന്ന തലക്കെട്ടോടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് നടിക്ക് പിന്തുണയുമായി സുരേഷ് ഗോപി എത്തിയിരിക്കുന്നത്. ഇനിയൊരു പെൺകുട്ടിയ്ക്ക് നേരെയും ഒരു ചെറുവിരൽ പോലും അനക്കാൻ ഒരുത്തനും ധൈര്യപ്പെടരുത്. ഞാൻ കൂടെയുണെന്നും സുരേഷ് ഗോപി ഫേസ്‌ബുക്കിൽ കുറിച്ചു.